കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു3,089 പേര്‍ക്ക് രോഗബാധ; 2,935 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 21.11 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,994 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 37രോഗബാധിതരായി ചികിത്സയില്‍ 31,463 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,916 പേര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. ബുധനാഴ്ച (2021 ഓഗസ്റ്റ് 18) 21.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,089 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 2,935 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം ബുധനാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 4,27,662 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായുള്ള സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന പ്രവണത തുടരുകയാണ്. ഇത്തരത്തില്‍ 2,994 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 37 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 56 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 79,916 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,463 പേര്‍ ചികിത്സയിലാണ്.കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 846 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 362 പേരും 162 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 362 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ 1,861 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

അതീവ ജാഗ്രത അനിവാര്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം.

ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.ബുധനാഴ്ച (2021 ഓഗസ്റ്റ് 18) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 22ആലങ്കോട് 28ആലിപ്പറമ്പ് 42അമരമ്പലം 33ആനക്കയം 30അങ്ങാടിപ്പുറം 43അരീക്കോട് 12ആതവനാട് 24ഊരകം 09ചാലിയാര്‍ 03ചീക്കോട് 16ചേലേമ്പ്ര 17ചെറിയമുണ്ടം 09ചെറുകാവ് 17ചോക്കാട് 22ചുങ്കത്തറ 40എടക്കര 34എടപ്പറ്റ 45എടപ്പാള്‍ 23എടരിക്കോട് 14എടവണ്ണ 29എടയൂര്‍ 37ഏലംകുളം 29ഇരിമ്പിളിയം 59കാലടി 11കാളികാവ് 18കല്‍പകഞ്ചേരി 16കണ്ണമംഗലം 39കരുളായി 10കരുവാരക്കുണ്ട് 70കാവനൂര്‍ 40കീഴാറ്റൂര്‍ 13കീഴുപറമ്പ് 26കോഡൂര്‍ 45കൊണ്ടോട്ടി 37കൂട്ടിലങ്ങാടി 12കോട്ടക്കല്‍ 39കുറുവ 50കുറ്റിപ്പുറം 75കുഴിമണ്ണ 17മക്കരപ്പറമ്പ് 40മലപ്പുറം 73മമ്പാട് 148മംഗലം 12മഞ്ചേരി 81മങ്കട 35മാറാക്കര 39മാറഞ്ചേരി 26മേലാറ്റൂര്‍ 05മൂന്നിയൂര്‍ 15മൂര്‍ക്കനാട് 62മൂത്തേടം 46മൊറയൂര്‍ 34മുതുവല്ലൂര്‍ 11നന്നമ്പ്ര 09നന്നംമുക്ക് 18നിലമ്പൂര്‍ 32നിറമരുതൂര്‍ 10ഒതുക്കുങ്ങല്‍ 12ഒഴൂര്‍ 21പള്ളിക്കല്‍ 17പാണ്ടിക്കാട് 43പരപ്പനങ്ങാടി 11പറപ്പൂര്‍ 13പെരിന്തല്‍മണ്ണ 31പെരുമണ്ണ ക്ലാരി 13പെരുമ്പടപ്പ് 09പെരുവള്ളൂര്‍ 14പൊന്മള 02പൊന്മുണ്ടം 06പൊന്നാനി 25പൂക്കോട്ടൂര്‍ 16പോരൂര്‍ 10പോത്തുകല്ല് 28പുലാമന്തോള്‍ 60പുളിക്കല്‍ 14പുല്‍പ്പറ്റ 31പുറത്തൂര്‍ 11പുഴക്കാട്ടിരി 31താനാളൂര്‍ 24താനൂര്‍ 20തലക്കാട് 54തവനൂര്‍ 40താഴേക്കോട് 30തേഞ്ഞിപ്പലം 13തെന്നല 08തിരുനാവായ 67തിരുവാലി 13തൃക്കലങ്ങോട് 48തൃപ്രങ്ങോട് 17തുവ്വൂര്‍ 11തിരൂര്‍ 43തിരൂരങ്ങാടി 12ഊര്‍ങ്ങാട്ടിരി 20വളാഞ്ചേരി 36വളവന്നൂര്‍ 24വള്ളിക്കുന്ന് 23വട്ടംകുളം 18വാഴക്കാട് 31വാഴയൂര്‍ 15വഴിക്കടവ് 60വെളിയങ്കോട് 17വേങ്ങര 45വെട്ടത്തൂര്‍ 19വെട്ടം 15വണ്ടൂര്‍ 97