മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തത് 20 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ
ജില്ലയില്‍ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകള്‍ 20 ലക്ഷം പിന്നിട്ടു. വാക്സിന്‍ വിതരണം ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 20,09,849 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 14,35,329 പേര്‍ക്ക് ആദ്യ ഡോസും 5,74,520 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 4,45,292 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 99,858 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും നല്‍കി. 45 വയസിനു മുകളില്‍ പ്രായമുള്ള 8,88,710 പേര്‍ക്ക് ആദ്യഘട്ട വാക്സിനും 4,11,267 പേര്‍ക്ക് രണ്ട് ഘട്ട വാക്സിനുമാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 44,668 പേര്‍ക്ക് ഒന്നാം ഡോസും 30,778 പേര്‍ക്ക് രണ്ട് ഡോസുകളും ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളില്‍ 23,112 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ മാത്രം നല്‍കിയപ്പോള്‍ 19,717 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും വിതരണം ചെയ്തു. നേരത്തെ പോളിംഗ് ഉദ്യോഗസ്ഥരായ 33,547 പേര്‍ ഒന്നാം ഡോസ് വാക്സിനും 12,900 പേര്‍ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ചിരുന്നു.