Fincat

കോൺഗ്രസ്സും യു ഡി എഫും നാൾക്കുനാൾ കൂടുതൽ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് എ വിജയരാഘവൻ.

തിരൂർ: സി പി ഐ എം പുറത്തൂർ പടിഞ്ഞാറെക്കര മേഖലാ ഓഫീസായ സ. കെ ചോഴി, സ. വിവി നാരായണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ . എൽ ഡി എഫ് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കോൺഗ്രസ്സ് നടത്തിയ കള്ള പ്രചരണങ്ങൾ ഇപ്പോൾ അവർക്കു തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കോൺഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങൾ ഇപ്പോൾ അവർക്കു നേരെ തിരിഞ്ഞിരിക്കുകയാണ്.
കെ പി സി സി പ്രസിഡൻറിനെയും മറ്റും മാറ്റിയാൽ കോൺഗ്രസ്സിൻ്റ സ്വഭാവം മാറുമെന്നാണ് അവരുടെ ചിന്ത, ഇല്ലെന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

1 st paragraph

അറബിക്കടലോരത്ത് മൽസ്യതൊഴിലാളികളടക്കമുള്ളവരുടെ സ്വപ്നമന്ദിരം വൃക്ഷ തൈ നട്ടാണ്
സി പി ഐ എം സംസ്ഥാന ആക്ടിoഗ് സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കൂട്ടായി ബഷീർ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻ ദാസ് , ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ, ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി, കെ വി സുധാകരൻ, സുഹറ ആസിഫ് എന്നിവർ സംസാരിച്ചു. കെ വി എം ഹനീഫ സ്വാഗതവും കെ ടി പ്രശാന്ത് നന്ദിയും പറഞ്ഞു.
photo