Fincat

ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകര്‍ന്നു

തിരൂർ: തീരദേശ മേഖലയായ കൂട്ടായിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞുവണ് വീടു തകര്‍ന്നു.രാത്രി പത്ത് മണിയോടെയാണ് സംഭവം.കൂട്ടായി അരയന്‍ കടപ്പുറംസ്വദേശി കോയമഠത്ത് കോയയുടെ വീടാണ് തകര്‍ന്നത്.

കൂട്ടായി അരയന്‍ കടപ്പുറത്ത് വീടിന്റെ മുകളിലേക്ക് വീണ തെങ്ങ് നാട്ടുകാര്‍ മുറിച്ചു മാറ്റുന്നു.

വീടിന്റെ മേല്‍ക്കൂരക്ക് മുകളിലേക്കാണ് തെങ്ങ് വീണത്.അപകട സമയത്ത് പിഞ്ചു കുഞ്ഞടക്കം രണ്ടു സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.സംഭവമറിഞ്ഞു ഓടിക്കൂടിയ നാട്ടുകാര്‍ വീടിന്റെ മുകളിലേക്ക് വീണ തെങ്ങ് മുറിച്ചു മാറ്റി.