എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാവില്ല ; എ വിജയ രാഘവന്‍
തിരുർ: ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഎം. എല്‍ഡിഎഫില്‍ രണ്ട് ഐഎന്‍എല്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തിരൂർ പടിഞ്ഞാറെക്കരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുന്നണിയില്‍ ഒരു ഐഎന്‍എല്‍ മാത്രമേ ഉണ്ടാകൂ. ഇരുവിഭാഗവും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഎന്‍എല്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നിലപാട് ഐഎന്‍എല്ലിനെ അറിയിച്ചിട്ടുണ്ട്.

ഹരിത അംഗങ്ങളുടെ പരാതിയിലുള്ള ലീഗ് നടപടി സ്ത്രീ വിരുദ്ധമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ലീഗിന്റെ തീരുമാനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി ബന്ധം സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.