Fincat

പി.എസ്.സി പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി

തിരുവനന്തപുരം: പി.എസ്.സി ഒക്‌ടോബറില്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി. സാങ്കേതിക കാരണങ്ങളാണ് തീയതി മാറ്റിയതെന്ന് പി.എസ്.സി അറിയിച്ചു.

1 st paragraph

എല്‍.ഡി.സി, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷകളാണ് മാറ്റിയത്. എല്‍.ഡി.സി മുഖ്യപരീക്ഷ നവംബര്‍ 20ന് നടത്തും. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷ നവംബര്‍ 27നുമാണ് പുനര്‍ നിശ്ചയിച്ചിരിക്കുന്നത്.

എല്‍.ഡി.സി പരീക്ഷ ഒകടോബര്‍ 23നും ലാസ്റ്റ് ഗ്രേഡ് ഒക്ടോബര്‍ 30 നുമാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.

2nd paragraph