ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്; പി.പി സുനീർ
തിരൂർ. ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന എക്സികുട്ടീവംഗം പി.പി സുനീർ അഭിപ്രായപ്പെട്ടു.

കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി.കൃഷ്ണപിള്ള അനുസ്മരണ ദിനത്തിൽ സി.പി.ഐ തിരൂർ മണ്ഡലം കമ്മറ്റി തിരൂർ സംഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആശയപ്രചരണവാരം സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ എക്സികുട്ടീവംഗം പി.കുഞ്ഞിമൂസ അദ്ധ്യക്ഷത വഹിച്ചു.

പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നവർക്കുള്ള സ്വീകരണവും ചടങ്ങിൽ നടന്നു.നവയുഗം വാരിക വരിക്കാരുടെ ലിസ്റ്റ് ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. പി.കൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ജില്ലാ അസിസ്റ്റൻെറ് അജിത്കൊളാടി ഉദ്ഘാടനം ചെയ്തു.

ഇരുമ്പൻ സെയ്തലവി,അഡ്വ കെ.ഹംസ എന്നിവർ സംസാരിച്ചു.കെ.പി ഹരീഷ്കുമാർ,ബൈജു അരിക്കാഞ്ചിറ, അയൂബ് വേളക്കാടൻ, സജുൽകുറ്റൂർ, സി.അരുൺ പ്രകാശ്, കെ.ജവാദ് എന്നിവർ നേതൃത്വം നൽകി.
