Fincat

അന്തർ ജില്ലാ പോക്കറ്റടി സംഘം പിടിയിൽ

മലപ്പുറം: കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് കൂട്ട പോക്കറ്റടി നടത്തുന്ന വൻ സംഘം മലപ്പുറം പോലീസിന്റെ പിടിയിൽ.
ബസ്സുകളിൽ യാത്രക്കാർ കയറുന്ന സമയത്തും ഇറങ്ങുന്ന സമയത്തും തിക്കും തിരക്കും കൂട്ടി യാത്രക്കാരുടെ പോക്കറ്റടി നടത്തുന്ന സംഘം മലപ്പുറം സിഐ ജോബി തോമസ് , എസ് ഐ അമീർ അലി എന്നിവർ അടങ്ങുന്ന പോലീസിന്റെ വലയിലായത്.

1 st paragraph

ഇത്തരം പ്രവർത്തനം നടത്തുന്ന സംഘങ്ങളുടെ പോക്കറ്റടിയിൽ പണവും വിലപ്പെട്ട രേഖകളും കൂട്ട പോക്കറ്റടിയിൽ നഷ്ടപ്പെടുന്ന പരാതികൾ മലപ്പുറം സ്റ്റേഷനിൽ ഈയടുത്തു വർദ്ധിച്ച് വന്ന സഹചര്യത്തിൽ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരം മലപ്പുറം പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു രണ്ടാഴ്ചയിലേറെ നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് സംഘങ്ങൾ മലപ്പുറം പോലീസിന്റെ പിടിയിലായത്.

കൊടിഞ്ഞി സ്വദേശി കെ. മുഹമ്മദ് ഷെരീഫ് ആണ് സംല തലവനെന്ന് പോലീസ് പറഞ്ഞു.
ബാബുരാജ്, മുഹമ്മദ് റഫീക്ക്, ഷമീർ, ഇബ്രാഹിം എന്നിവരാണ് പിടിയിലാത്. ഇവരിൽ നിന്നും പണവും പോക്കറ്റടിക്കപെട്ടവരുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം, മോഷണം, ഹൈവേ റോബറി എന്നീ വിവിധ കുറ്റകൃത്യങ്ങൾ നടത്തിയ നിരവധി കേസുകളിൽ വിചാരണ നേരിടുന്ന പ്രതികളുടെ അറസ്റ്റ് ജില്ലയിൽ നടന്ന സമാനമായ നിരവധി കുറ്റകൃത്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാൻ സഹായകരമാവും എന്നു കരുതുന്നു.

2nd paragraph

മലപ്പുറം പോലീസ് സ്റ്റേഷനിലെ ഐ.പി ജോബി തോമസും എസ് .ഐ അമീർ അലിയും ഉൾപ്പെടെ പോലിസ് ഉദ്യോസ്ഥർ ആയ ഹമീദലി, രജീഷ് , ഷിഹാബ്, ഹാരീസ്, ഗിരീഷ്, ഷഹേഷ് ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.