Fincat

ഓണാഘോഷത്തോടനുബന്ധിച്ച് മുൻ കാല പ്രവർത്തകരെ ആദരിച്ച് മഹിളാ കോൺഗ്രസ്

എടപ്പാൾ: ഓണാഘോഷ ഭാഗമായി പഴയ കാല മഹിളാ കോൺഗ്രസ് പ്രവർത്തകരെ വട്ടംകുളം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റി ഉത്രാടദിനത്തിൽ ആദരിച്ചു. എം. സുഭദ്ര, എം. തങ്കമണി, എസ്.വി.മാധവി എന്നിവരെയാണ് ആദരിച്ചത്.

1 st paragraph


വട്ടംകുളം മണ്ഡലം കോൺഗ്രസ് (ഐ) പ്രസിഡണ്ട് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.മാലതി പൊന്നാട ചാർത്തി ആദരിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ലില്ലി ഞാണത്തിൽ ആധ്യക്ഷത വഹിച്ചു.

2nd paragraph

അനിത കുറിപ്പാല, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, എം’ ശങ്കരനാരായണൻ, തൊണ്ടിയിൽ മുസ്തഫ, എം. സന്തോഷ് കുമാർ, എം. രതീഷ് , എം. വേണുഗോപാൽ, കെ.കെ. അജിത, സേതുലക്ഷ്മി, കെ. അശ്വതി, എം.ലത എന്നിവർ പ്രസംഗിച്ചു.