തിരുർ യൂണിറ്റി ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു
തിരുർ: എസ് എസ് എൽ സി , ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തിരുർ യൂണിറ്റി ഫൗണ്ടേഷൻ ആദരിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി. മജിദ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഫൗണ്ടേഷൻ ചെയർമാൻ പി.വി. സമദ് അധ്യക്ഷത വഹിച്ചു.

കോർഡിനേറ്റർ അഡ്വ: വി.വി. ഹെമിൻ വാർഷിക പദ്ധതികൾ അവതരിപ്പിച്ചു. വി.പി. ഷിഹാബ്, ടി.വി. ജലീൽ, ഇ.ടി. മുഹമ്മദ് റാഫി, കെ. സുലൈമാൻ, പി. മൻസൂർ ,പി.വി. ഷെർമിൻ സുൽത്താന, മിൻഹ തൊട്ടി വളപ്പിൽ എന്നിവർ പങ്കെടുത്തു.