വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ
വായ്പാ തട്ടിപ്പ്: നാലു പേർ അറസ്റ്റിൽ
താനൂർ: വൻതുക ലോൺ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ നാല് പേരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ബാംഗ്ലൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ബാങ്ക് പാസ്ബുക്ക്, 16 Atm കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ആഡംബര കാർ എന്നിവ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

കേരളത്തിലുടനീളം നിരവധി പേർ ഇവരുടെ വലയിൽ കുടുങ്ങിയതായി പൊലീസ് പറഞ്ഞു

തെങ്കാശി സ്വദേശി വീരകുമാർ, കോട്ടയം സ്വദേശി സരുൻ, മലപ്പുറം പാണ്ടിക്കാട് സ്വദേശി ജിബിൻ, പത്തനംതിട്ട സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ലോൺ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്.

ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസതിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രോസസിങ് ഫീസ്, മുദ്രപത്രം, സർവ്വീസ് ചാർജ്ജ് ഇനങ്ങളിൽ ഒന്നര ലക്ഷം മുതലുള്ള തുക പ്രതികൾ മുൻകൂർ വാങ്ങും.

ശേഷം നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്. ഇവരിൽ നിന്ന് 16 ATM കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, വിവിധ ബാങ്കുകളുടെ പാസ് ബുക്ക് എന്നിവയും കണ്ടെടുത്തു.

പ്രതികൾ ഉപയോഗിച്ചിരുന്ന ജാഗ്വാർ കാറും പോലീസ് പിടികൂടി… വ്യാജ രേഖകൾ സമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയിരുന്നത്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്ന പ്രതികളെ വിരുത് നഗറിൽ നിന്നാണ് പിടികൂടിയത്.

കേരളത്തിൽ നിരവധി പേരാണ് ഇവരുടെ വലയിൽ കുടുങ്ങിയത്