Fincat

ആരും ക്ലാസെടുക്കാൻ വരേണ്ട; വിവാദങ്ങളിൽ പ്രതികരിച്ച് പി.വി അൻവർ

1 st paragraph

മലപ്പുറം: ത മണ്ഡലത്തിലില്ലെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അൻവർ. ആരും തനിക്ക് ക്ലാസെടുക്കാൻ വരേണ്ടെന്നും ഒരു മാധ്യമ മേലാളന്റെയും പിന്തുണ തനിക്ക് വേണ്ടെന്നും അൻവർ പറഞ്ഞു. ഫേസ്ബുക്കിലാണ് അൻവറിന്റെ പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

2nd paragraph

തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി ‘മകാരം’കൂട്ടി വിളിച്ച് ഓഫീസിൽ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്‌ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോൺഗ്രസുകാരും പി.വി.അൻവറിന് ക്ലാസെടുക്കാൻ വരണ്ട.

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും.നിന്റെയൊക്കെ മുൻപിൽ നട്ടെല്ല് വളയ്ക്കാനുമില്ല.ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട.പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും.

ഇത് രണ്ടാം തവണയാണ് വിഷയത്തിൽ അൻവർ പ്രതികരിക്കുന്നത്. നാട്ടിലില്ലെന്ന വാർത്ത തനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം തന്റെ രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് നേരത്തെ അൻവർ പറഞ്ഞിരുന്നു.

ആര്യാടൻറെ വീടിൻറെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം. അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല. മുങ്ങിയത് താനല്ല വാർത്ത എഴുതിയ റിപ്പാർട്ടറുടെ തന്തയാണ്- എന്നിങ്ങനെയായിരുന്നു അന്‍വറിന്‍റെ പരാമര്‍ശങ്ങള്‍.

ബിസിനസ് ആവശ്യാർത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് നിലവില്‍ പി.വി അൻവർ. കോവിഡ് സാഹചര്യം നില നിൽക്കുന്നതിനാൽ ഉടനെയൊന്നും മണ്ഡലത്തിൽ തിരിച്ചെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് പി.വി അൻവർ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അൻവർ പങ്കെടുത്തിരുന്നില്ല. എം.എൽ.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങൾക്കടക്കം ലഭ്യമല്ല, സ്വിച്ച്ഡ് ഓഫാണെന്നാണ് ലഭിക്കുന്ന മറുപടി. എം.എൽ.എയെ കാണാനില്ലെന്ന പരാതി പ്രതിപക്ഷ കക്ഷിക്കളടക്കം ഉയർത്തിയിട്ടുണ്ട്.