മുട്ടിക്കാട് ആരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ പൂക്കളം തീർത്തു പ്രതിഷേധിച്ചു

തിരുനാവായ: പഞ്ചായത്തിലെ മൂന്നാം വാർഡിലെ മുട്ടിക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹെൽത്ത് സബ് സെൻ്ററിൻ്റെ ശോചനീയാവസ്ഥയും, അതിലേക്ക് കയറാനുള്ള 16 പടികൾ നീക്കംചെയ്തു റാംപ് നിർമ്മിക്കുകയോ, അതുമല്ലെങ്കിൽ കാലപ്പഴക്കംചെന്ന ബിൽഡിങ്ങിൽ നിന്ന് മൂന്നാംവാർഡിലെ തന്നെ അംബേദ്കർ നിലയത്തിലേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുട്ടിക്കാട് എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കളം തീർത്തു പ്രതിഷേധിച്ചു.

സബ് സെൻ്ററിൻ്റെ വലതുവശത്തുകൂടി തോഴൽപാറ പ്രദേശത്തേക്ക് പോകുന്ന റോഡിൽ നിന്നും റാംപ് നിർമ്മിക്കണമെന്നും, സബ് സെൻ്ററിൻ്റെ ശോചനീയവസ്ഥ ഉടനെ പരിഹരിക്കണമെന്നും ഉദ്ഘാടന പ്രസംഗം നടത്തി കൊണ്ട് തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ് ആവശ്യപ്പെട്ടു . ധർണ്ണയിൽ പഞ്ചായത്ത് പ്രസിഡണ്ട് എം സി കുഞ്ഞിന്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമദ് കാട്ടിലങ്ങാടി, മുട്ടിക്കാട് ബ്രാഞ്ച് പ്രസിഡണ്ട് അബ്ദുൽ റസാക്ക്, ബ്രാഞ്ച് സെക്രട്ടറി ഹസ്സൻ കുന്നത്ത്, ഷാമുഹമ്മദ് , ഷംസു, എന്നിവർ നേതൃത്വം നൽകി