Fincat

ആൾ കേരള ടൈൽസ് & മാർബിൾസ് വർക്കേഴ്സ് അസോസിയേഷന്റെ സ്വപ്ന ഭവന പദ്ധതിക്ക് പ്ലാസ്മ ഗ്രൂപ്പിന്റെ’ കൈത്താങ്ങ്

എടവണ്ണ: കഴിഞ്ഞ വർഷം ജോലിക്കിടെ മരണപ്പെട്ട പാണ്ടിക്കാട് പുളമണ്ണ സ്വദേശി കുന്നുമ്മൽ മുസ്തഫയുടെ കുടുംബത്തിന് വേണ്ടി ആൾ കേരള മാർബിൾസ് & ടൈൽസ് വർക്കേഴ്സ് മലപ്പുറം ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്വപ്ന ഭവനത്തിന് കൺസ്ട്രക്ഷൻ കെമിക്കൽസ് രംഗത്തെ മൊത്ത വിതരണക്കാരായ പ്ലാസ്മ ഗ്രൂപ്പിന്റെ 80971/- രൂപയുടെ സാമ്പത്തിക സഹായ ചെക്ക് ഫോർസ് റോക്ക് കേരള എസ്.എഫ്.എ യുടെ മാനേജിംഗ് ഡയറക്ടർ ശ്രീ. സുരേഷ് സി.പി. യുടെ സാന്നിധ്യത്തിൽ ഏറനാട് നിയോജക മണ്ഡലം എം.എൽ.എ. പി. കെ. ബഷീർന് ഭവന നിർമാണ കൺവീനർ ഗഫൂർ താനൂരിന് കൈമാറി.

1 st paragraph


ചടങ്ങിൽ പ്ലാസ്മ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ റഹ്മത്തുള്ള, ഡയക്ടർമാരായ പി.പി. ഷബീർ, സി എച്ച് യൂനുസ് ‘ എന്നിവരും സംഘടനാ നേതാക്കളായ നൗഷാദ് മോങ്ങം, കെ വി നാസർ പുൽപ്പറ്റ, രാമൻ കുട്ടി പെരിന്തൽമണ്ണ , രാമചന്ദ്രൻ വണ്ടൂർ, ‘മണി പാണ്ടിക്കാട്, റാഫി നിലമ്പൂർ, കുഞ്ഞാൻ മഞ്ചേരി എന്നിവരും പങ്കെടുത്തു.