ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളില്ല മനുഷ്യ മനസുകളിലാണ് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനു വേണ്ടി പോരാടിയവരാണ് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ആ നീക്കത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.

വക്രീകരിച്ചാലും ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കും. യുവതലമുറയോട് ചെയ്യുന്ന അനീതിയാണ് ഇതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. രാജ്യം മാത്രമല്ല ഇത് ലോകം തന്നെ അംഗീകരിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ചരിത്രപുരുഷൻമാർ ജീവിക്കുന്നത് രേഖകളില്ല മനുഷ്യ മനസുകളിലാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലബാർ കലാപത്തെ വളച്ചൊടിച്ച് പുതിയ ചരിത്രം മെനയാനുള്ള ബിജെപിയുടെ ശ്രമങ്ങൾ രാജ്യത്തെ ജനങ്ങൾ പൊറുക്കില്ലെന്ന് കെ മുരളീധരന്‍ എംപി പഞ്ഞു. ബ്രീട്ടീഷുകാരെക്കാൾ നെറികെട്ട രീതിയില്‍ പ്രചാരണം നടത്തുന്ന ബിജെപിക്കാരുടെ ചരിത്രമെന്തെന്ന് എല്ലാവർക്കുമറിയാം. ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം സ്വാതന്ത്ര്യം തന്നെയായിരുന്നെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.