വാക്‌സിൻ ബുക്ക് ചെയ്യാം, വാട്‌സാപ്പിലൂടെ ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: വാട്‌സാപ് വഴിയും ഇനിമുതൽ കൊവിഡ് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. വാട്‌സാപ്പ് വഴി വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി 9013151515 എന്ന നമ്പരിലേക്ക് Book Slot എന്ന് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കുക. തുടർന്ന് ഫോണിൽ ഒരു ഒടിപി ലഭിക്കും. ഇതുപയോഗിച്ച് വാക്‌സിൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങൾ മനസിലാക്കാൻ കഴിയും.

പുതിയ രീതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള’MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് പുതിയ രീതി ഒരുക്കിയിട്ടുള്ളത്. വാക്‌സിനെടുത്ത ശേഷം സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൗൺലോഡ് ചെയ്‌തെടുക്കാൻ സാധിക്കും.