Fincat

ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങൽ: ഒരാൾകൂടി പിടിയിൽ

മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഒരാള്‍കൂടി മലപ്പുറം പൊലീസ് പിടിയില്‍. കോഴിക്കോട് ഓമശേരി സ്വദേശി പുരുഷോത്തമൻ (57)ആണ് അറസ്റ്റിലായത്. ഇയാൾ കേസിലെ ഒന്നാംപ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

1 st paragraph

കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി കുറുപ്പത്ത് രവീന്ദ്രനെ കഴിഞ്ഞ 15ന് മലപ്പുറം പൊലീസ് അറസ്റ്റുചെയ്തിരുന്നു. എടവണ്ണപ്പാറ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.
ജോലി വാഗ്ദാനംചെയ്ത് വിമാനത്താവളത്തിന്റെ വ്യാജ ലെറ്റര്‍ പാഡും സീലുമുണ്ടാക്കിയാണ്‌ സംഘം തട്ടിപ്പ്‌ നടത്തിയിരുന്നത്‌. ആറുപേരില്‍നിന്നായി 37 ലക്ഷം രൂപയാണ് സംഘം വാങ്ങിയത്. മറ്റ്‌ പ്രതികളെ ഉടന്‍ പിടികൂടുമെന്ന്‌ മലപ്പുറം സിഐ ഐ പി ജോബി തോമസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ്ചെയ്തു.

2nd paragraph