പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണം അന്വോഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കൗൺസിൽ

താനൂർ : താനാളൂരിലെ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണത്തെകുറിച്ച്
താനുർ പോലിസ് നടത്തുന്ന അന്വോഷണം തൃപ്തികരമല്ലെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ അഭിപ്രായപെട്ടു. മരണപ്പെട്ട
കുഞ്ഞി പാത്തുമ്മയുടെ വസ്തു സംബന്ധമായ തർക്കത്തിന്റെ ഭാഗമായി ബന്ധുക്കളിലെ ഇരു വിഭാഗങ്ങൾ തമ്മിൽ സിവിൽക്കേസ് നിലനിൽക്കുന്നുണ്ട്. ഇതിൽ ബന്ധുകളിൽ ചിലർ മരണത്തിൽ സംശയം ആരോപിച്ച് ജൂൺ 11 ന് താനുർ പോലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 16 ന് താനാളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിന്നും മ്യതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.

താനൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വോഷണം രണ്ട് മാസം പിന്നിട്ടിട്ടും
സത്യാവസ്ഥ പുറത്ത് വരാത്ത സാഹചര്യത്തിലാണ് സർവ്വകക്ഷി യോഗം ചേർന്നത്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജൂലായ് ആദ്യവാരം ലഭിച്ചിട്ടും ജനങ്ങളിലുണ്ടായ ആശങ്ക മാറ്റാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി

വട്ടത്താണി സി.കെ. ടവറിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഒ.പി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുറസാഖ് ഇടമരത്ത്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, മുസ്ലിം ലീഗ് താനുർ മണ്ഡലം പ്രസിഡണ്ട് കെ.എൻ. മുത്തുക്കോയ തങ്ങൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.എസ്. ഹമീദ് ഹാജി, ഐ.എൻ എൽ ജില്ലാ വൈസ് പ്രസിഡണ് കെ.മൊയ്തീൻ കുട്ടി ഹാജി,
മഹല്ല് പ്രസിഡണ്ട് കെ.എൻ. മുത്തുകോയ തങ്ങൾ, എൻ.കെ. സിദ്ദിഖ് അൻസാരി,
കെ.എൻ.എസ്. തങ്ങൾ, മുജീബ് താനാളൂർ .
പി.എസ്. സഹദേവൻ, തോട്ടുങ്ങൽ ഉസ്മാൻ ഹാജി, പി. അയ്യുബ് , വടുതല മുഹമ്മദാജി,
വെള്ളിയത്ത് അബ്ദുസലാം .ടി. ഫാറുഖ് , കെ. ജാബിർ എന്നിവർ സംസാരിച്ചു.