ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കും; വാരിയന്‍കുന്നത്തിന്റെ കുടുബം
മലപ്പുറം: നാടിന്റെ സ്വതന്ത്യ സമരത്തിലെ അവിസ്മരണീയ സംഭവമാണ് ഖിലാഫത്ത് സമരവും വാരിയന്‍കുന്നത്തിന്റെയും ആലിമുസ്ലിയാര്‍ ഉള്‍പ്പെട്ട ധീരന്‍മാരുടെ രക്തസാക്ഷിത്വതവും എന്നിരിക്കെ ഈ സംഭവങ്ങളത്രയും സ്വതന്ത്ര്യ സമര ചരിത്രത്തിന്റെ നിഘണ്ടുവില്‍ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്ര ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കം അപലപനീയമാണ്.
ഇതിനെതിരായി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 26 ന് രാവിലെ 10.30 ന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ കുടുംബാംഗങ്ങള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ധര്‍ണ്ണ നടത്തുമെന്നും ജില്ല പ്രവര്‍ത്തക സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.
ജില്ല പ്രസിഡന്റ് സി.പി ഇബ്രാഹിം വള്ളുവങ്ങാട് ഉല്‍ഘാടനം ചെയ്തു.
സി പി ഇസ്മായില്‍ ഉല്‍ഘാടനം ചെയ്തു.
ഭാരവാഹികളായ സി .പി ചെറീത് ഹാജി, സി.പി കുട്ടിമോന്‍,
സി.പി കുഞ്ഞിമുഹമ്മദ് ചെങ്ങാനി, അബ്ദുറഹിമാന്‍ ഹാജി, സി.പി കുഞ്ഞുട്ടിഹാജി,
സി.പി മുഹമ്മദലി ഹാജി നെല്ലിക്കുത്ത്, സി.പി അബ്ദുല്‍ വഹാബ്, സി.പി റഷീദ് മൂന്നിയൂര്‍, മുസ്തഫ മഞ്ചേരി, എന്നിവര്‍ പ്രസംഗിച്ചു.