500രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒഴൂരിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയില്‍
തിരൂർ: ഇരട്ട സര്‍വ്വേ നമ്പറുള്ള ഭൂമിക്ക് ഒറ്റ നമ്പര്‍ ആക്കാന്‍ അപേക്ഷ സമര്‍പ്പിച്ചതോടെ 500രൂപ നല്‍കുകയാണെങ്കില്‍ ഫീല്‍ഡില്‍ വരാമെന്ന് അല്ലെങ്കില്‍ ഫയല്‍ അവിടെ ഇരിക്കട്ടെ എന്നും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്. അവസാനം കെണിയൊരുക്കി കെക്കൂലി വാങ്ങുന്നതിനിടെ ഒഴൂര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കയ്യോടെ പിടികൂടി വിജിലന്‍സ്.
500രൂപകൈക്കൂലി വാങ്ങുന്നതിനിടെയാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഗിരീഷ് കുമാറിനെ ഇന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഒഴൂര്‍ വില്ലേജില്‍ ഓമച്ചപ്പുഴ സ്വദേശി അലി തന്റെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ട സര്‍വേ നമ്പര്‍ ആയതിനാല്‍ അത് മാറ്റി ഒറ്റ നമ്പര്‍ ആക്കുന്നതിലേക്കായി ഒഴൂര്‍ വില്ലേജ് ഓഫീസറെ സമീപിച്ചതോടെയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. സര്‍വ്വേ നമ്പറില്‍ വ്യത്യാസം ഉള്ളതിനാല്‍ സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വില്ലേജ് ഓഫീസര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആയ ഗിരീഷ് കുമാറിനോട് ആവശ്യപ്പെട്ടതായിരുന്നു. തുടര്‍ന്ന് അലി ഗിരീഷ് കുമാറിനെ സമീപിച്ച് സ്ഥല പരിശോധനക്കായി എപ്പോള്‍ വരുമെന്ന് അന്വേഷിച്ചു, ഫീല്‍ഡില്‍ വരുന്നതിനു 500രൂപ നല്‍കുകയാണെങ്കില്‍ വരാമെന്നും അല്ലെങ്കില്‍ ഫയല്‍ അവിടെ ഇരിക്കട്ടെ എന്നു പറയുകയും ചെയ്തു.
ഇതോടെ ഗത്യന്ധരമില്ലാതെ അലി ഈ വിവരം വിജിലന്‍സ് മലപ്പുറം യുണിറ്റ് ഡി.വൈ.എസ്.പി യെ അറിയിക്കുകയും തുടര്‍ന്ന് വിജിലന്‍സിന്റെ വടക്കന്‍ മേഖലാ പോലീസ് സൂപ്രണ്ട് സജീവന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി .ഫിറോസ് എം ഷെഫീക് കെണിയൊരുക്കിയാണ് ഇന്നലെ വൈകിട്ടോടെ
പരാതിക്കാരനായ അലിയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഗിരീഷിന്റെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 5740രൂപയും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.
വിജിലന്‍സ് സംഘത്തില്‍ ഡി.വൈ.എസ്.പിയെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ ഗംഗാധരന്‍, ജ്യോതീന്ദ്ര കുമാര്‍, പ്രദീപ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ മോഹന്‍ ദാസ്, ജോസ്‌കുട്ടി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ മോഹനകൃഷ്ണന്‍, ഹനീഫ, സലിം തുടങ്ങിയവരും ഉണ്ടായിരുന്നു.