കാടാമ്പുഴയിലെ ക്ഷേത്ര കുളത്തിൽ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാടാമ്പുഴ: മേല്‍മുറിയില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുനെല്ലിക്കാട് ക്ഷേത്ര കുളത്തിലാണ് ഉണ്ണികൃഷ്ണന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച വൈകീട്ടാണ് അമ്പലം പാട്ടില്‍ ഉണ്ണികൃഷ്ണനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച രാവിലെ ക്ഷേത്ര കുളത്തില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകട മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.