Fincat

കാട്ടിലങ്ങാടിയിൽ വായോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

കാട്ടിലങ്ങാടി : അത്താണിയിൽ നിന്ന് മനപ്പടി റോഡിൽ തനിച്ച് താമസിക്കുന്ന വായോധികയെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യായാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂളംതൊടിയിൽ കല്യാണി കുട്ടി എന്നുവരെയാണ് ഇന്ന് രാവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 65 വയസ്സായിരുന്നു.

1 st paragraph

മക്കളില്ലാത്ത ഇവർ ഭർത്തതാവ് വേലായുധന്റെ മരണത്തിന് ശേഷം മൂന്ന് വർഷമായി തനിച്ചാണ് താമസം. ഇന്ന് രാവിലെ ഇവരെ വീടിന് പുറത്ത് കാണാത്തതിനാൽ ബന്ധുക്കളായ അയൽവാസികൾ അനേഷിച്ചപ്പോഴാണ് അകത്തു നിന്ന് അടച്ച വീടിന്റെ റൂമിൽ ശരീരത്തിൽ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.

2nd paragraph

തുടർന്ന് പോലീസിനെ വിവരമാറിയിക്കുകയും. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.