ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ഡൗണ്‍ വരുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കൂ. അത്യാവശ്യഘട്ടത്തിലുള്ള യാത്ര മാത്രമെ ഞായറാഴ്ച അനുവദിക്കൂ. നേരത്തെ , ഓണം പ്രമാണിച്ച് സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരുന്നു.സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചിരുന്നു.