കോവിഡ് 19: വെള്ളിയാഴ്ച ജില്ലയില്‍ 4,032 പേര്‍ക്ക് വൈറസ്ബാധ



രോഗമുക്തി നേടിയത് 1,948 പേര്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.59 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,926 പേര്‍
ഉറവിടമറിയാതെ 37 പേര്‍ക്ക്
ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 30,555 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 72,205 പേര്‍

മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും 4,000 കടന്നു. 23.59 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ വെള്ളിയാഴ്ച (ഓഗസ്റ്റ് 27) 4,032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,926 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 37 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 68 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

1,948 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തി നേടിയത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,52,780 ആയി. 72,205 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,555 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 795 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 416 പേരും 124 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 203 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ഇതുവരെ കോവിഡ് ബാധിതരായി 2,023 മരണങ്ങളാണ് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വേണ്ടത് സ്വയം ജാഗ്രത

മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നതിനേക്കാളും സ്വയം ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെസക്കീന പറഞ്ഞു. കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ ഈ നില തുടരുകയേ നിര്‍വാഹമുള്ളു. ജില്ലയിലെ നിലവിലെ സാഹചര്യത്തില്‍ അനാവശ്യമായ യാത്രകളും കൂടിച്ചേരലുകളും പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യം. ഏതെങ്കിലും തരത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും പരിശോധനക്ക് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്ന് ബോധ്യമായാല്‍ നിര്‍ബന്ധമായും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അവര്‍ അറിയിച്ചു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 23,31,535 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 23,31,535 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 17,20,312 പേര്‍ക്ക് ഒന്നാം ഡോസും 6,11,223 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 27) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 25
ആലങ്കോട് 61
ആലിപ്പറമ്പ് 35
അമരമ്പലം 91
ആനക്കയം 40
അങ്ങാടിപ്പുറം 46
അരീക്കോട് 27
ആതവനാട് 41
ഊരകം 34
ചാലിയാര്‍ 21
ചീക്കോട് 45
ചേലേമ്പ്ര 37
ചെറിയമുണ്ടം 13
ചെറുകാവ് 19
ചോക്കാട് 15
ചുങ്കത്തറ 56
എടക്കര 40
എടപ്പറ്റ 11
എടപ്പാള്‍ 49
എടരിക്കോട് 16
എടവണ്ണ 38
എടയൂര്‍ 63
ഏലംകുളം 11
ഇരിമ്പിളിയം 36
കാലടി 57
കാളികാവ് 41
കല്‍പകഞ്ചേരി 13
കണ്ണമംഗലം 34
കരുളായി 17
കരുവാരക്കുണ്ട് 60
കാവനൂര്‍ 33
കീഴാറ്റൂര്‍ 55
കീഴുപറമ്പ് 35
കോഡൂര്‍ 30
കൊണ്ടോട്ടി 62
കൂട്ടിലങ്ങാടി 73
കോട്ടക്കല്‍ 24
കുറുവ 50
കുറ്റിപ്പുറം 63
കുഴിമണ്ണ 36
മക്കരപ്പറമ്പ് 14
മലപ്പുറം 66
മമ്പാട് 196
മംഗലം 09
മഞ്ചേരി 77
മങ്കട 71
മാറാക്കര 36
മാറഞ്ചേരി 45
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 24
മൂര്‍ക്കനാട് 54
മൂത്തേടം 19
മൊറയൂര്‍ 57
മുതുവല്ലൂര്‍ 20
നന്നമ്പ്ര 14
നന്നംമുക്ക് 69
നിലമ്പൂര്‍ 77
നിറമരുതൂര്‍ 36
ഒതുക്കുങ്ങല്‍ 25
ഒഴൂര്‍ 12
പള്ളിക്കല്‍ 34
പാണ്ടിക്കാട് 37
പരപ്പനങ്ങാടി 26
പറപ്പൂര്‍ 49
പെരിന്തല്‍മണ്ണ 34
പെരുമണ്ണ ക്ലാരി 12
പെരുമ്പടപ്പ് 25
പെരുവള്ളൂര്‍ 20
പൊന്മള 34
പൊന്മുണ്ടം 07
പൊന്നാനി 39
പൂക്കോട്ടൂര്‍ 27
പോരൂര്‍ 31
പോത്തുകല്ല് 40
പുലാമന്തോള്‍ 64
പുളിക്കല്‍ 26
പുല്‍പ്പറ്റ 13
പുറത്തൂര്‍ 12
പുഴക്കാട്ടിരി 43
താനാളൂര്‍ 08
താനൂര്‍ 11
തലക്കാട് 10
തവനൂര്‍ 38
താഴേക്കോട് 35
തേഞ്ഞിപ്പലം 25
തെന്നല 25
തിരുനാവായ 30
തിരുവാലി 69
തൃക്കലങ്ങോട് 56
തൃപ്രങ്ങോട് 10
തുവ്വൂര്‍ 56
തിരൂര്‍ 29
തിരൂരങ്ങാടി 26
ഊര്‍ങ്ങാട്ടിരി 46
വളാഞ്ചേരി 52
വളവന്നൂര്‍ 19
വള്ളിക്കുന്ന് 32
വട്ടംകുളം 19
വാഴക്കാട് 80
വാഴയൂര്‍ 22
വഴിക്കടവ് 88
വെളിയങ്കോട് 34
വേങ്ങര 53
വെട്ടത്തൂര്‍ 23
വെട്ടം 21
വണ്ടൂര്‍ 55