അയ്യങ്കാളി: പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ മുന്നണി പോരാളി -പി. ഉബൈദുള്ള എം.എൽ.എ

മലപ്പുറം:പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നണി പേരാളിയായിരുന്നു മഹാത്മ അയ്യങ്കാളിയെന്നും    മാനുഷികമൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട ജനതയുടെ പ്രതീക്ഷയായ അദ്ദേഹം. സമത്വത്തിനും സ്വാതന്ത്യത്തിനും വേണ്ടി സാഹസികമായി  ഒരു സമൂഹത്തെ ജീവിക്കാന്‍ പഠിപ്പിച്ച വിപ്ലവകാരിയായിരുന്നുവെന്നും  പി.ഉബൈദുള്ള എം.എൽ.എ അനുസ്മരിച്ചു.ദളിത് ലീഗ് പുൽപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 158 – മത് മഹാത്മാ അയ്യങ്കാളി അനുസ്മരണം  ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദളിത് ലീഗ് പുൽപ്പറ്റ പഞ്ചായത്ത് ജന. സെക്രട്ടറി ബാബു പാത്തിക്കൽ അധ്യക്ഷത വഹിച്ചു.


മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ്, ഇ.അബു ഹാജി, പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം’ ലീഗ് പ്രസിഡണ്ട് കുഞ്ഞാപ്പു ഹാജി, ജന.സെക്രട്ടറി അബ്ദുറഹ്മാൻ പുൽപ്പറ്റ, യൂത്ത് ലീഗ് മണ്ഡലം വൈസ് .പ്രസി അദ്നാൻ പുൽപ്പറ്റ,പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി അബ്ദുറഹ്മാൻ ,ഡി.സി.സി.ജനറൽ സെക്രട്ടറി സക്കീർ പുല്ലാര,ബ്ലോക്ക് മെമ്പർമാരായ ഹരിദാസ് പുൽപ്പറ്റ, കോമുക്കുട്ടി,  പഞ്ചായത്ത് മെമ്പർമാരായ, ഷൗക്കത്ത് വള്ളച്ചെട്ടിയിൽ, ശാന്തി , ശ്രീദേവി,പി.ടി.അബ്ബാസ്,മുതിർന്ന കോൺഗ്രസ് നേതാക്കളായ കുട്ട്യാലി ഹാജി, ഗഫൂർ മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സനാവുള്ള മാസ്റ്റർ,  കുഞ്ഞാപ്പ , രായിൻകുട്ടി ഹാജി, ദളിത് ലീഗ് പുൽപ്പറ്റ പഞ്ചായത്ത് പ്രസിഡൻ്റ് ബാലകൃഷ്ണൻ, ദളിത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് കാരിക്കുട്ടി , ദളിത് വനിതാ ലീഗ് മണ്ഡലം പ്രസിഡൻറ് ഷിജോ കിഷോർ, മുജീബ്, ആക്കംപുറത്ത് കൃഷ്ണൻ ,ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.