ഡോ: അഹ്സാനയെ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു.

തിരൂർ: എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മീനടത്തൂർ ഗ്രാമത്തിന് അഭിമാനമായ ഡോ: അഹ്സാനയെ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു.


ടീം തിരൂർ ഖത്തർ ചാപ്റ്റർ ചെയർമാനും റീജൻസി ഗ്രൂപ്പ് ഖത്തർ റീജണൽ ഡയറക്ടറുമായ ചിറക്കൽ അശ്റഫിൻ്റെ മകൾ ഡോക്ടർ അഹ്സാനക്ക് ഹോസ്പിറ്റൽ ചെയർമാൻ അബ്ദു റഹിമാൻ രണ്ടത്താണി സ്ഥാപനത്തിൻ്റെ ഉപഹാരം സമർപ്പിച്ചു. വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി പൊന്നാടയണിച്ചു.സെക്രട്ടറി അഡ്വ. എ.കെ മുഹമ്മദ് മുസമ്മിൽ ,അശ്റഫ് പുളിക്കൽ, ഷംസുദ്ധീൻ കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.