നാട്ടുവെളിച്ചം വായനശാല ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.
തിരൂർ: അന്നാരയിലെ നാട്ടുവെളിച്ചം വായനശാല എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

പൂങ്ങോട്ടുകുളം ഗ്രാൻഡ് പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്നേഹോപഹാരം 2021 എന്ന പരിപാടി പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.
നാട്ടുവെളിച്ചം സെക്രട്ടറി സുഭീഷ് തുളു ത്തിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മണി വയനാടൻ അധ്യക്ഷതവഹിച്ചു.

പി. നന്ദകുമാർ എംഎൽഎ തന്റെ പൊതു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച തിരൂരിലെ പഴയകാല സഹപ്രവർത്തകർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. പ്രശസ്ത ചിത്രകാരനും നാട്ടുവെളിച്ചം ചിത്രകലാ വിഭാഗം കൺവീനറുമായ ശ്രീജിത്ത് താൻ വരച്ച ഛായാചിത്രം എം എൽ എയ്ക്ക് കൈമാറി.

ഷബീറലി, ഇന്ദിരാകൃഷ്ണൻ, ദിനേശൻ മാസ്റ്റർ, ദീപേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു രഞ്ജിത്ത് നന്ദിയും പറഞ്ഞു.
