ഈ വർഷവും ശ്രീകൃഷ്ണ ജയന്തി വീടുകളിലും ക്ഷേത്രങ്ങളിലും ആഘോഷിക്കും.
നാളെ ശ്രീകൃഷ്ണ ജയന്തി:ആഘോഷങ്ങൾ വീടുകളിലും ക്ഷേത്രങ്ങളിലും ഒതുങ്ങും
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഇത്തവണയും വീടുകളിലും ക്ഷേത്രങ്ങളിലുമായി ഒതുങ്ങും.ഘോഷയാത്രകൾ ഒഴിവാക്കി വീടുകളിൽ ഉണ്ണികണ്ണൻ മാരെയും രാധികമാരെയും ഒരുക്കിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷിക്കുക.
ശ്രീകൃഷ്ണ ജന്മാഷ്ടമി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിൽ ആഘോഷിക്കാനാണ് ബാലഗോകുലങ്ങളുടെയും തീരുമാനം.
കോവിഡ് നിയന്ത്രണങ്ങളും മഴയും ഉണ്ടെങ്കിലും കണ്ണന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരി ഒരുങ്ങി . നാളെയാണ് കണ്ണന്റെ പിറന്നാളാഘോഷമായ അഷ്ടമിരോഹിണി. 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം നല്‍കും. നാലമ്പലത്തിനകത്തേക്ക് ആർക്കും ദർശനം അനുവദിക്കില്ല. അഷ്ടമിരോഹിണി മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന പ്രസാദ ഊട്ട് കേരളത്തിൽ കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപേക്ഷിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിൽ രാവിലെ 3.15 മുതൽ ഉച്ചയ്ക്ക് 2 വരെയും, ഉച്ചതിരിച്ച് 3.30 മുതൽ 6 , 30 വരെയും രാത്രി 8 മുതൽ 9 മണി വരെയും കൊവിഡ് പ്രോട്ടോ ക്കോൾ പാലിച്ച് ഓൺ ലൈൻ ബുക്കിങ് വഴിയുള്ള ദർശനം അനുവദിക്കും.എഴുന്നള്ളിപ്പിൽ ഒരാനയെ മാത്രമാണ് പങ്കെടുപ്പിക്കുക . ഉറിയടി വീടുകളിൽ മാത്രം.
ക്ഷേത്രത്തില്‍ രാവിലെയും, ഉച്ചതിരിഞ്ഞും കാഴ്ച്ച ശീവേലിയും, രാത്രി വിളക്കെഴുന്നെള്ളിപ്പും നടക്കും