ലോകത്താകെ കൊവിഡ് ബാധിതർ 21 കോടി 67 ലക്ഷം; മരണം 45 ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനകം 5.41 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

രോഗമുക്തി നേടിയവർ 24 മണിക്കൂറിനിടെ 4.85 ലക്ഷമാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 19,36,35,791 ആയി. നിലവിൽ ഒരു 18,567,951 ആക്‌ടീവ്കേസുകളാണ് ഉള്ളത്.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. ഇരുപത്തിനാല് മണിക്കൂറിനിടെ യുഎസിൽ 72,785 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയാറ് ലക്ഷമായി ഉയർന്നു.6.54 ലക്ഷം പേർ മരിച്ചു. മൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 45,058 പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയാറ് ലക്ഷം കടന്നു.4.37 ലക്ഷം പേർ മരിച്ചു.നിലവിൽ 3.44 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പതിനെട്ട് ലക്ഷം പേർ രോഗമുക്തി നേടി.