Fincat

കുട്ടിശങ്കരൻ നായർ സ്മാരക അവാർഡിന് അപേക്ഷിക്കാം

തിരൂർ: 2021 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് / എ വൺ ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ പുന്നക്കൽ കുട്ടിശങ്കരൻ നായർ സ്മാരക അവാർഡ് നൽകുന്നതിനായി ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

കുട്ടിയുടെ പേര്, പൂർണ്ണമായ മേൽവിലാസം, ലഭിച്ച ഗ്രേഡ്, ഫോട്ടോ, രക്ഷിതാവിൻ്റെ മെമ്പർ നമ്പർ, വിലാസം എന്നീ വിവരങ്ങളടങ്ങിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിൻ്റെ ഒരു ശരിപ്പകർപ്പും അയക്കേണ്ടതാണ്.

1 st paragraph

അപേക്ഷകൾ 2021 സെപ്റ്റംബർ 10 ന് വൈകിട്ട് 5 ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, തിരൂർ – 676101 എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്. ഇമെയിൽ tirurucb345@gmail.com. വിശദ വിവരങ്ങൾക്ക് 0494-2635902, 2635903,2635905