Fincat

കൊടിമരം നശിപ്പിച്ച സംഭവം; തിരൂർ പോലീസ് സർവ്വകക്ഷിയോഗം വിളിച്ചു


തിരൂർ : തെക്കൻ കുറ്റൂർ,മൃഗാശുപത്രിക്ക് സമീപം സിപിഎ സ്ഥാപിച്ച കൊടിമരവും സ്തൂപവും നശിപ്പിച്ച സംഭവത്തിൽ തിരൂർ പോലീസിന്റെ നേതൃത്വത്തിൽ സർവ്വക്ഷിയോഗം വിളിച്ചുചേർത്തു.

1 st paragraph

അഡീഷണൽ എസ്.ഐ മാരായ മോഹൻദാസ്,ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ്സ്റ്റേഷനിലാണ് സർവ്വകക്ഷിയോഗം ചേർന്നത്.വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.നന്ദൻ,എ.പി രാജു,മോഹനകൃഷ്ണൻ,അജിത്ത് ആളൂർ,ബീരാൻ,അബ്ദുൾറഹിമാൻ കളപ്പാട്ടിൽ,ആർ.ജി ദിവാകരൻ,ആലിയാമുട്ടി,സലാം ആയപ്പള്ളി എന്നിവർ പങ്കെടുത്തു.കൊടിമരം പുനസ്ഥാപിക്കാനും പ്രതികൾക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.