അയ്യങ്കാളിയുടെ ജീവിതം അടിച്ചമർത്തപ്പെടുന്ന മുഴുവൻ സമൂഹങ്ങൾക്കും പ്രചോദനം. അബ്ദുൽ മജീദ് ഫൈസി.
മലപ്പുറം: കർമ്മനിരതാനായ അയ്യങ്കാളിയെന്ന മഹാവിപ്ലവകാരിയുടെ ജീവിതം കീഴാള പക്ഷങ്ങൾക്ക് മാത്രമല്ല അടിച്ചമർത്തപ്പെടുന്ന മുഴുവൻ മർദ്ദിത സമൂഹങ്ങൾക്കും പ്രചോദനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന കമ്മറ്റി പുത്തന താണിമലബാർ ഹൗസിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ ദിനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, സംസ്ഥന സമിതയംഗങ്ങളായ കൃഷ്ണൻ എരത്തിക്കൽ, ഡോ: സി എച്ച് അഷ്റഫ് ,ജലീൽ നിലാമ്പ്ര, അഡ്വ: എഎ. റഹീം എസ്ഡിപിഐ മലപ്പുറം ജില്ല പ്രസിഡൻ്റ് സി പി ലത്തീഫ് , സൗമ്യ കാലടി , സൽമ സാലിഹ് , സുനിയ സിറാജ് തുടങ്ങിയവർ സംസാരിച്ചു.