കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളുരു: അന്തർസംസ്ഥാന യാത്രക്കാർക്ക് നിബന്ധനകൾ കർശനമാക്കി കർണാടക. ഇനികേരളത്തിൽ നിന്ന് കർണാടകയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഏഴ് ദിവസത്തിന് ശേഷം ആർ ടി പി സി ആർ പരിശോധനയും നടത്തണം.

ക്വാറന്റീന് ശേഷം നടത്തുന്ന ആർടിപിസിആർ ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല.

കേരളത്തിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങള്‍ തുടരും.