തിരൂർ സ്വദേശിയായ യുവതി പൂനെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
തിരൂർ: ക്യാമ്പസ് സെലക്ഷൻ വഴി ലഭിച്ച കമ്പനിയിൽ ചേരാൻ പൂനെയിൽ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ആലത്തിയൂർ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസൻ്റ മകൾ ഐശ്വര്യ(21) യാണ്പൂനെയിൽ വച്ച് മരണപ്പെട്ടത്.
കോട്ടക്കൽ പോളിയിൽ നിന്ന് ക്യാമ്പസ് സെലക്ഷൻ കിട്ടിയ ഐശ്വര്യ കൂട്ടുകാരോടൊപ്പം കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് പോയതായിരുന്നു. 25ന് അസ്വസ്ഥത അനുഭവപ്പെട്ട ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. .
മൃതദേഹം നാട്ടിലെത്തിച്ച് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
അമ്മ : മിനി സഹോദരി : വിസ്മയ