പ്‌ളസ് വണ്‍ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം സ്വകാര്യ വ്യക്തികളെ ഏല്പിച്ചത് അന്വേഷിക്കണം. എ.എച്ച്.എസ്.ടി.എ
രക്ഷിതാക്കളുടേയും ഭൂരിഭാഗം അധ്യാപകരുടേയും ആശങ്കകള്‍ ശരിവയ്ക്കുന്ന വിധത്തില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നടത്തിയ ഒന്നാം വര്‍ഷ മാതൃകാ പരീക്ഷയുടെ ഒന്നാം ദിവസം തന്നെ കല്ലുകടി. പരീക്ഷയുടെ ഒരു മണിക്കൂര്‍ മുന്‍പ് തന്നെ ചോദ്യ പേപ്പര്‍ ഡി.എച്ച് എസ്. ഇ സൈറ്റില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അത് ലഭിച്ചത് രാവിലെ 9.50 ന്ഇന്ന് രാവിലെ 9.30 ന് ആരംഭിക്കേണ്ടിയിരുന്ന പ്‌ളസ് വണ്‍ മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് രാവിലെ 9.50 വരെയും ഔദ്യോഗിക പോര്‍ട്ടലില്‍ ലഭ്യമായിരുന്നില്ല.
അതേ സമയം രാവിലെ 9 മണി മുതല്‍ തന്നെ ചില അധ്യാപകര്‍ വഴിയും സ്വകാര്യ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയും ചോദ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഔദ്യോഗിക സംവിധാനത്തിന് വെളിയിലൂടെ ചോദ്യക്കടലാസ് പ്രചരിപ്പിക്കപ്പെട്ടത് ഗുരുതര വീഴ്ചയാണ്. ഒന്നര വര്‍ഷമായി സ്‌കൂള്‍ പോലും കാണാത്ത കുട്ടികള്‍ക്ക് മതിയായ മുന്നൊരുക്കങ്ങള്‍ എടുക്കാതെ, തിരക്കിട്ട് നടത്തുന്ന ഇത്തരം ‘വാശിപരീക്ഷ’കള്‍ വെറും പ്രഹസനമാണെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു.
തികച്ചും രഹസ്യസ്വഭാവത്തിലും കൃത്യതയോടെയും നടത്തേണ്ട പരീക്ഷകള്‍ നിരുത്തവാദപരമായി നടത്തിയതില്‍ എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
വിദ്യാഭ്യാസ വകുപ്പില്‍ ബാഹ്യ ശക്തികളുടെ അനധികൃത ഇടപെടലിന്റെ വ്യക്തമായ തെളിവാണിത്. പൊതു പരീക്ഷയിലും ഇത്തരം ഇടപെടലുകളുണ്ടാകുന്നു. പരീക്ഷ കളില്‍ അനധികൃതമായ കടന്നു കയറുന്ന ശക്തികള്‍ക്കെതിരെയും അതിനു കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന അക്കാഡമിക് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു അക്കാഡമിക് കൗൺസിൽ ചെയർമാൻ പി.വി. ജേക്കബ് ഉദ്ഘാടനം ചെയ്തു കൺവീനർ മനോജ് ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി. അബ്ദുൾ നാസർ, കെ. അൻവർ , അജിത് കുമാർ , കെ.സുബൈർ, ഡോ. എ.സി.പ്രവീൺസംസാരിച്ചു