Fincat

ഭര്‍ത്താവിനോടുള്ള വിരോധം കുഞ്ഞിനെ തല്ലിത്തീര്‍ത്തു, യുവതി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്‌ ദിണ്ഡിവനത്ത്‌ രണ്ടുവയസുകാരന്‌ അമ്മയുടെ ക്രൂരമര്‍ദനം. ഭര്‍ത്താവുമായി വഴക്കിട്ട ശേഷമാണ്‌ യുവതി മകനെതിരേ തിരിഞ്ഞത്‌. കുട്ടിയുടെ വായില്‍നിന്നു രക്‌തം വരുന്നതുവരെ ആക്രമണം തുടര്‍ന്നു. മൂന്നു മാസം മുമ്പ്‌ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണു തമിഴ്‌നാട്‌ പോലീസ്‌ കേസെടുത്തത്‌.

1 st paragraph

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: ആന്ധ്ര സ്വദേശിയായ തുളസി ആറു വര്‍ഷം മുമ്പാണു വില്ലുപുരം സ്വദേശിയായ വടിവഴകനെ വിവാഹം ചെയ്‌തത്‌. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്‌. ഒരാളോട്‌ തുളസി ദീര്‍ഘനേരം സംസാരിച്ചതിനെ തുടര്‍ന്നാണു ദമ്പതികള്‍ വഴക്കു തുടങ്ങിയത്‌. ഇതേത്തുടര്‍ന്നു തുളസി കുട്ടിക്കെതിരേ തിരിയുകയായിരുന്നു.

2nd paragraph

കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യം അവര്‍ തന്നെയാണു ഫോണില്‍ പകര്‍ത്തിയത്‌. കുട്ടിയുടെ വായില്‍നിന്നു പുറത്തുവന്ന രക്‌തം കൈകൊണ്ട്‌ ഒപ്പിയെടുത്ത്‌ ഇവര്‍തന്നെ മൊബൈല്‍ ക്യാമറയ്‌ക്കു മുമ്പാകെ കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്‌. ഇത്‌ പിന്നീട്‌ ഭര്‍ത്താവിന്‌ അയച്ചുകൊടുക്കുകയും ചെയ്‌തു. അയാളാണു ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്‌.