Fincat

കന്നഡ നടി സോണിയ കസ്റ്റഡിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

ബെംഗളൂരു: കന്നഡ നടിയും മോഡലുമായ സോണിയ അഗർവാൾ, ഡിസ്ക് ജോക്കി (ഡിജെ) വചൻ ചിന്നപ്പ, വ്യവസായി ഭരത് എന്നിവരെ ലഹരി ഇടപാടു കേസിൽ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. സൗന്ദര്യ വസ്തുക്കളുടെ വ്യവസായം കൂടി നടത്തുന്ന സോണിയയുടെ ഫ്ലാറ്റിൽ നിന്ന് 40 ഗ്രാം, ചിന്നപ്പയുടെ വസതിയിൽ നിന്ന് 50 ഗ്രാം കഞ്ചാവ് വീതം പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

1 st paragraph
Actress Sonia Agarwal Red Hot Photoshoot Stills

.
ഒരേ സമയത്തായിരുന്നു റെയ്ഡ്. ആ സമയത്തു വീട്ടിൽ ഇല്ലാതിരുന്ന സോണിയയെ ബെംഗളൂരു നഗരത്തിലെ സ്റ്റാർ ഹോട്ടലിൽ നിന്നാണു പിടികൂടിയത്. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു സൂചന. മൂവരുടെയും താമസസ്ഥലത്തു ലഹരി പാർട്ടികൾ സംഘടിപ്പിച്ചതിനും തെളിവു ലഭിച്ചിട്ടുണ്ട്. തന്റെ പക്കൽ നിന്നു ലഹരി മരുന്നു വാങ്ങി നിശാ പാർട്ടികൾക്കും നടീനടന്മാർക്കും വ്യവസായികൾക്കും ഇവർ വിതരണം ചെയ്തിരുന്നതായി

2nd paragraph

കഴിഞ്ഞദിവസം പിടിയിലായ നൈജീരിയൻ ലഹരി ഇടപാടുകാരൻ തോമസ് ആണു മൊഴി നൽകിയത്. ഭരത്തിന്റെ വീട്ടിൽ രാത്രി വൈകിയും ലഹരി പാർട്ടികൾ നടത്തുന്നതിനെതിരെ അയൽവാസികൾ നേരത്തേ പരാതി നൽകിയിരുന്നു. കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.