ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി, 2 പേർക്ക് പരിക്ക്


വെന്നിയൂർ:ദേശീയ പാത കൊടിമരത്തിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബൈക്ക് യാത്രക്കാരനായ അനിൽ, ബസ് സ്റ്റോപ്പിൽ ഇരുന്ന ചന്ദ്രൻ എന്നിവർക്ക് പരിക്കേറ്റു. ഇരുവരും കൊടിമരം സ്വദേശികളാണ്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.