ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണം; ഹൈക്കോടതി
കൊച്ചി: ഡിജിറ്റൽ പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ പഠന കാര്യത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി. പഠന സൗകര്യം ഇല്ലാത്ത കുട്ടികളുടെ വിവരം രജിസ്‌റ്റർ ചെയ്യുന്നതിന് ഒരു വെബ്‌സൈറ്റ് വേണമെന്നും അത് സ്‌കൂളുകൾക്കും കുട്ടികൾക്കും ഉപകാരമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.
പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോൾ കുട്ടികളുടെ പഠനത്തിന് എന്തെല്ലാം നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിർദ്ദേശമുണ്ട്. ഡിജിറ്റൽ പഠനസൗകര്യമില്ലാത്തതുകൊണ്ട് കുട്ടികളുടെ പഠനം മുടങ്ങുന്നതായി കാണിച്ച് രക്ഷകർത്താക്കൾ നൽകിയ ഹർജിയിലുണ്ടായ ഉത്തരവിലാണ് ഇന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്.