പി.കെ. ശശി കെടിഡിസി ചെയർമാൻ
തിരുവനന്തപുരം∙ കെടിഡിസി ചെയർമാനായി സിപിഎം നേതാവ് പി.കെ. ശശിയെ നിയമിച്ചു. ലൈംഗികാതിക്രമ പരാതിയിൽ പി.കെ.ശശിയെ പാർട്ടിയിൽനിന്ന് നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് 2 വർഷത്തിനുശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തു.
ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ. ബാലന്‍ – പി.കെ. ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.