നിയന്ത്രണം വിട്ട കാറിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു.

എടപ്പാൾ: സംസ്ഥാന പാതയിൽ കണ്ടനകത്ത് നിയന്ത്രണം വിട്ട കാറിടിച്ച് എരുമപെട്ടി സ്വദേശിയായ സ്ക്കൂട്ടർ യാത്രികൻ മരിച്ചു. തൃശൂർ എരുമപെട്ടി തയ്യൂർ തലപ്പിള്ളി സ്വദേശി കുന്നത്ത് പുരക്കൽ ധർമ്മചന്ദ്രൻ(50) ആണ് മരണപ്പെട്ടത്.

കുറ്റിപ്പുറം ഭാഗത്തു നിന്നും വരുകയായിരുന്ന അയിലക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. എടപ്പാൾ ഭാഗത്തു നിന്നും വരുകയായിരുന്ന സ്ക്കൂട്ടറിലിടിച്ച ശേഷം സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടം നടന്നയുടൻ നാട്ടുകാർ ധർമ്മചന്ദ്രനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
