സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
താനൂർ: താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ വടക്കയിൽ സുഹൈൽ (19) ആണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. താനൂർ ജംഗ്ഷനിൽ ചൊവ്വാഴ്ച്ച രാവിലെയായിരുന്നു അപകടം.
താനൂർ ജംഗ്ഷനിൽ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു.

താനൂർ എടക്കടപ്പുറം സ്വദേശികളാണ് പരിക്കേറ്റവർ ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുഹൈലാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.
