Fincat

റാസൽഖൈമയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ഷാർജ: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ടു പേർ മരിച്ചു.  കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മൻസിലിൽ ഫിറോസ് പള്ളിക്കണ്ടി (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇരുവരും സഞ്ചരിച്ച വാഹനത്തിനുപിന്നിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം.

1 st paragraph

ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ദിബ്ബ മോഡേൺ ബേക്കറിയിലെ ജീവനക്കാരാണ് മരിച്ച ശിവദാസും ഫിറോസും. ശിവദാസിന്റെ ഭാര്യ കോമളവല്ലി (രാജി), മക്കൾ: ഗോപിക, കീർത്തന. മാധവന്റെയും വിമലയുടേയും മകനാണ്. സഹോദരൻ:  സജീവൻ.
ഇമ്പിച്ചമ്മു പള്ളിക്കണ്ടിയുടെയും സൈനബിയുടെയും മകനാണ് ഫിറോസ്. ഭാര്യ: സറീന. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

2nd paragraph