പാചക വാതകവില വീണ്ടും വർധിപ്പിച്ചു
കൊച്ചി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 891.50 രൂപയായി.

വാണിജ്യ പാചക വാതക സിലിണ്ടറിന് 73.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1692.50 രൂപയായി. 15 ദിവസത്തിനിടെ 50 രൂപയാണ് വർധിപ്പിച്ചത്