Fincat

നടുവിലങ്ങാടിയിൽ വീടിന്റെ കോൺഗ്രീറ്റ് പൂർത്തീകരിച്ച് എസ്.ഡി.പി.ഐ

തിരൂർ മുൻസിപ്പാലിറ്റി നാലാം വാർഡ് (നടുവിലങ്ങാടി ) ചാളക്കപ്പറമ്പിൽ അഷ്‌റഫ്‌ എന്ന ബാവയുടെ വീടിന്റെ മേൽക്കൂര കോൺഗ്രീറ്റ് എസ്.ഡി.പി.ഐ പൂക്കയിൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പൂർത്തീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ കോൺഗ്രീറ്റ് വർക്ക് വൈകുന്നേരം നാലു മണിയോടെ സമാപിച്ചു.

1 st paragraph

പ്രവർത്തനത്തിന് എസ്.ഡി.പി.ഐ പൂക്കയിൽ ബ്രാഞ്ച് പ്രസിഡന്റ്‌ സിപി റഫീഖ്, സെക്രെട്ടറി കല്ലേരി അഷ്‌കർ, ഷാഫി സബ്ക,തറയൻ കണ്ടത്തിൽ അബ്ദുൽ കരീം, ഹാറൂൺ ചൗദരി, റഫീഖ് പിലാശ്ശേരി, ജാബിർ എന്നിവർ നേത്രത്വം നൽകി. എസ്.ഡി. പി. ഐ വിവിധ സ്ഥലങ്ങളിൽ നടത്തി കൊണ്ടിരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് പൊതു ജനങ്ങളിൽ നിന്നും വലിയ സ്വീകാരിത യാണ് കിട്ടി കൊണ്ടിരിക്കുന്നതന്നും, വരും ദിവസങ്ങളിൽ പാർട്ടി ഇത് പോലെയുള്ള പ്രവർത്തങ്ങളുമായി ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്നും ബ്രാഞ്ച് സെക്രെട്ടറി കല്ലേരി അഷ്‌കർ പറഞ്ഞു.

2nd paragraph