നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക
മലപ്പുറം : നഗരസഭ, പഞ്ചായത്ത് തലത്തില്‍ അറവുശാലകള്‍ ഉടന്‍ ആരംഭിക്കുക, കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കുക, അനധികൃതമായ മാംസ വില്‍പ്പന തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പു സമരം നടത്തി.

സംസ്ഥാന പ്രസിഡന്റ് കുഞ്ഞാണി കോയ, സംസ്ഥാന സെക്രട്ടറി ഒ അഷ്‌റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് മഞ്ചേരി, സാഹിദ്, ശിഹാബ് കുരിക്കള്‍, അഷ്‌റഫ് പള്ളിക്കല്‍ ബസാര്‍, ബഷീര്‍ വണ്ടൂര്‍ പങ്കെടുത്തു. ആവശ്യങ്ങള്‍ മൂന്ന് വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു.