Fincat

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കുന്നു


ജില്ലയിലെ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പൂക്കോട്ടുര്‍ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ ചീനിക്കല്‍, കാലടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ കണ്ടമംഗലം, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ വേഴക്കോട്,  മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാച്ചിനിക്കാട് പടിഞ്ഞാറ് എന്നിവിടങ്ങളിലെ വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.

1 st paragraph

2021 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക സെപ്തംബര്‍ ആറിന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സെപ്തംബര്‍ 20നകം സമര്‍പ്പിക്കണം. അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ 30ന് പ്രസിദ്ധീകരിക്കും.