കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ‘തെളിവുകളുമായി’ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ
കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു.

താൻ ഉയർത്തിയ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളുമായിട്ടാണ് ജലീൽ ഇഡി ഓഫീസിലെത്തിയതെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് ജലീൽ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ എത്തിയത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ വിവിധ കേന്ദ്ര ഏജൻസികൾക്ക് നേരത്തെ ജലീൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജലീലിനെ വിളിപ്പിച്ചത്.