നികുതി വെട്ടിച്ച് അടയ്ക്ക കടത്തിയ ലോറി പിടികൂടി.

തിരൂരങ്ങാടി: ബിനാമി രജിസ്ട്രേഷനെടുത്ത് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച അടയ്ക്ക അടങ്ങിയ ചരക്ക് വാഹനം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തിരൂരങ്ങാടി സ്ക്വാഡ് നമ്പർ 3 പിടികൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അടക്ക വാങ്ങിയതായി രേഖയുണ്ടാക്കി 9100 കിലോഗ്രാം അടക്കയുമായി പോയ ചരക്ക് വാഹനമാണ് കൊണ്ടോട്ടിയിൽ വെച്ച് പിടികൂടിയത്. ജി.എസ്.ടി. നിയമത്തിലെ സെക്ഷൻ 130 പ്രകാരം നോട്ടീസ് നൽകി നികുതി, പിഴ, ഫൈൻ ഇനങ്ങളിലായി
25,02,500/- (ഇരുപത്തിയഞ്ച് ലക്ഷത്തി രണ്ടായിരത്തി അഞ്ഞൂറ്)
രൂപ ഈടാക്കി.

സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ് )
ശ്യാം കൃഷ്ണന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ പി. വിജയ കൃഷ്ണൻ, സി. അനസ് കുഞ്ഞു, ഇ. രാജീവൻ, കെ.പിഷബ്ന, ജീവനക്കാരനായ ജുനൈദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.