പ്ലസ് വൺ പ്രവേശനം, അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. സെപ്തംബർ ആറിനാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മറ്റന്നാൾ ആയിരുന്നു നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്.

ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ൽ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല.